ആശ
വിലയില്ലാത്തിനാൽ
കുറേ വാരിക്കൂട്ടി.
നിരാശ
മൂല്യം വീണ്ടുമിടിഞ്ഞതിനാൽ
ആശ കൊടുത്തു വാങ്ങി.
പ്രത്യാശ
പച്ച പിടിച്ചു തുടങ്ങിയപ്പോൾ
നിരാശയിറക്കി വാങ്ങി.
ഒരിടപാടുകാരന്
വെറുതേയിരിക്കാൻ കഴിയില്ലല്ലോ.