I can't ever imagine more wonderful than sharing My life with You

വെള്ളിയാഴ്‌ച, ജൂലൈ 30

അലർജി

അലർജി

********************

ശാലിനീ,

നിനക്കാദ്യമൊരു മഹാകാവ്യം

പിന്നെയൊരു ഖണ്ഡകാവ്യം

ഒടുവിലൊരു നാലുവരിക്കവിത

ഇപ്പോൾ കവിതയെന്ന്

കേൾക്കുന്നതെയലർജിയാണ് 


ഓർമ്മ മരം

 

 

ഓർമ്മ മരം

************

നിന്നെയോർക്കാൻ

ഞാൻ ഒരു മരം നട്ടു.

ഒന്നും രണ്ടുമല്ലനേകം..

ഒരു കാട്.

 

പൂക്കുന്നവ കായ്ക്കുന്നവ

ഇലകൾക്ക് പോലും നിറമുള്ളവ

കാട്ടരുവിയിൽ തെളിനീർ.

 

ഇപ്പോൾ നിന്റെ വളർത്തുമൃഗങ്ങൾ

വേട്ടയാടുന്നതിനാൽ

ഞാൻ അവിടെ കയറാറേയില്ല.

 

(ഫിറോസ് തടിക്കാട്)

വെള്ളിയാഴ്‌ച, ജൂലൈ 16

അദൃശ്യം

 

അദൃശ്യം
* * * * * * *
മുഖം മാത്രമെങ്കിൽ
രണ്ടായിരം ലൈക്ക്
മുഴു ശരീരത്തിന്
മൂവായിരം ലൈക്ക്
കൂട്ടു പ്രതിയ്ക്കും
കുടുംബ ഫോട്ടോയ്ക്കും
അധികമമ്പത് കമന്റ്
എന്റെ ചിത്രമില്ലാത്ത,
രാഷ്ട്രീയ ബുദ്ധനും
സാംസ്കാരികപ്പൊട്ടനും
ഹ്യൂമൻ ബീങ്ങിനുമാകെ
അയ്യഞ്ച് ലൈക്കും
പുലയില്ലാത്ത കമൻറും
പണ്ട് പ്ലേറ്റോ ഗുരുവും
അതിനും പണ്ടാ
യുവരാജാവനുജനോടും
പറഞ്ഞതായിരുന്നു.
' മൂർത്തി ഞാനല്ല,
ഞാനമൂർത്തമാം
പദ സഞ്ചയമാണsങ്ങൂ !'
ആൾക്കൂട്ടത്തിലല്ല,
അറകളിൽ കൊരുത്തിട്ട
ഹൃദയങ്ങളിലെന്നെ
അപൂർണമായി തിരയുക.
[ ഫിറോസ് തടിക്കാട് ]