I can't ever imagine more wonderful than sharing My life with You

തിങ്കളാഴ്‌ച, ഏപ്രിൽ 28

വിരാട് പുരുഷൻ

ക്രിക്കറ്റിൽ ഒരു ദൈവമേയുള്ളൂ , സചിൻ ടെണ്ടുൽക്കർ.കപിൽ ദേവിനു ശേഷം
ക്രിക്കറ്റ് വികാരമാക്കുന്നതിൽ സചിൻ നൽകിയ സംഭാവന ചെറുതല്ല. സൈനികർക്ക്മനോവീര്യം നല്കാൻ ഇന്ത്യൻ സായുധസേന സചിൻ എന്ന വികാരത്തെ പ്രയോജനപ്പെടുത്തിയിരുന്നുവെന്നതിൽ അതിശയോക്തിയുടെ സാന്നിധ്യം
ആവശ്യമില്ല. ബാറ്റും പന്തും കൊണ്ട് കോടിക്കണക്കിനു ജനതതെരുവോരങ്ങളിലേക്ക് കുതിച്ചപ്പോൾ, വീട്ടമ്മമാർ വരെ കളിപ്രേമികളായപ്പോൾ,വഴിയരികിലെ ടി വി സ്ക്രീനിൽ സമയവും നിലയും മറന്ന് നിന്നപ്പോൾ , ഇന്ത്യ
തോറ്റതിന്റെ സങ്കടം മറയ്ക്കാനാവാതെ ഉറക്കെ കരഞ്ഞപ്പോൾ, ഉറക്കംനഷ്ടപ്പെടുത്തിയപ്പോൾ ഇന്ത്യ എന്ന വികാരത്തെ പ്രചോദിപ്പിക്കാൻ വർണ വർഗ
ജാതി മത ഭാഷാ സംസ്കാര ഭേദങ്ങളെ കടന്നു സചിനു കഴിഞ്ഞിരുന്നു. ജാക് കാലിസ്,അരവിന്ദ് ഡിസല്വ , റിക്കി പോണ്ടിങ്ങ്  തുടങ്ങിയ ജഡായുകൾ ആ
സുര്യപ്രഭയേറ്റ് ചിറക് കരിഞ്ഞു വീണു പോയി.

        വെസ്റ്റിന്ത്യൻ ഇതിഹാസപരമ്പരയുടെ അവസാന പരിണാ‍മ രൂപം ബ്രയൻ ലാറവാഴ്ത്തപ്പെടുന്നത് സചിനോട് താരതമ്യപ്പെടുത്തുന്നതിനാലാണ്.
        എന്നാൽ 2008 ലെ U-19 വേൾഡ് കപ്പ് കൈക്കലാക്കിക്കൊണ്ട്  ഒരു കടുവകാട്ടിലെ രാജാവാകാൻ ശ്രമിച്ചു. എന്തു കൊണ്ടാണ് സിംഹം കാട്ടിലെ
രാജാവാകുന്നത്. ഉച്ച ഭക്ഷണ ശേഷം വിശ്രമിക്കുമ്പോൾ ഒരു മാൻപേടയ്ക്ക്സിംഹത്തിനോടൊപ്പം കുശലം പറയാം. എന്നാൽ വയർ നിറഞ്ഞിരുന്നാലും വഴിയേ വരുന്നകാട്ടാനയ്ക്കിട്ടൊരു കൊട്ടു കൊടുക്കാതെ കടുവയ്ക്ക് ഉറക്കം വരില്ല.

        ക്രിക്കറ്റിന്റെ ക്ലാ‍സിക്കൽ ഫോർമാറ്റിൽ രാഹുൽ ദ്രാവിഡും വർണാഭമായഏകദിനത്തിൽ ജയസൂര്യയുമൊക്കെ ആധിപ്ത്യം പുലർത്തിയപ്പോൾ നക്ഷത്രങ്ങളോടൊപ്പംആ സൂര്യനു മത്സരിക്കേണ്ടി വന്നു.  ജെന്റിൽ മാൻ ഗെയിമിനെ അങ്ങനെ തന്നെ
സൂക്ഷിക്കുകയും ആത്മാർത്ഥതയെ പാലിക്കുകയും ചെയ്തപ്പോഴാണ് ആ മനുഷ്യന്
ദൈവത്തിലേയ്ക്കുയരാൻ കഴിഞ്ഞത്.. അമ്പയറുടെ തീരുമാനത്തിന് പോലും കാത്തു നിൽക്കതെ പവലിയനിലേയ്ക്കു മടങ്ങിയവൻ , കോഴവിവാദം ആദ്യമായി ഇന്ത്യൻക്രിക്കറ്റിനെ പിടിച്ചു കുലുക്കിയപ്പോൾ നിഴലിന്റെ സാധ്യത പോലും തീണ്ടാത്തകളിക്കാരൻ.  അവസാന ടെസ്റ്റ്  കളികുന്നതിനു മുൻപ് നാലു മണിക്കൂറിലേറെപരിശീലനം നടത്തിയ താരം. ആദ്യ ഇന്നിങ്സിൽ  നരസിംഹ ദിയോ നരേന്റെ പന്തിൽ
പുറത്തായ ശേഷം അടുത്ത ഈന്നിങ്സ് കൂടി അസാധ്യമായിരിക്കെ താൻ പുറത്തായ
പന്ത് മനസിലാക്കാൻ നെറ്റ്സിൽ പ്രഗ്യാൻ ഓജയെ കൊണ്ട് നിരന്തരംപന്തെറിയിപ്പിച്ച സൂര്യൻ.

        സചിൻ യുഗം അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിക്കുമായിരുന്നശൂന്യത മറി കടന്ന അവതാരമാണ് വിരാട് കോലി. സമകാലിക ക്രിക്കറ്റിൽ
മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിൽ കോലിയെ സാമ്യപ്പെടുത്താൻ പോലും
അരുമില്ല. ഇതേ ഫോമിൽ പത്ത് വർഷം തുടർന്നാൽ സചിന്റെ റെകോർഡുകൾക്ക് കണക്ക്
പുസ്തകത്തിൽ ജീവനുണ്ടാവില്ല. ദ്രാവിഡിന്റേയും സചിന്റേയും സമന്വയമാണ്
കോലി. ദ്രാവിഡിന്റെ പെർഫെക്ഷൻ സചിനില്ല. സചിന്റെ ഷോട് സെലക്ഷനും
ആധികാരികതയും ദ്രാവിഡിനില്ല. കളി നിയമങ്ങളുടെ ഇരട്ട വരയൻ പേജുകളെ
കരുത്തോടെ പിന്തുടരുകയും ശരവേഗത്തിൽ ഗാലറികളെ നിറയ്ക്കുകയും ചെയ്യുന്ന
മാന്ത്രികൻ. ഒരു മത്സരത്തിലെ ഏറ്റവും മികച്ച പന്തിലാകും സചിൻ പുറത്താവുക.
എന്നാൽ ആ മത്സരത്തിലെ ഏറ്റവും മോശം പന്തിലേ കോലി പുറത്താകൂ. കാരണം മികച്ച
പന്തുകളെല്ലാം എപ്പോഴേ അതിർത്തി കടന്നിരിക്കും. കോലി
ആസ്ത്രേലിയയ്ക്കെതിരേ കൂറ്റൻ സ്കോറുകൾ പിന്തുടർന്നു നേടിയ സെഞ്ച്വറികൾ
ഉൾപ്പടെ 11 സെഞ്ച്വറികൾ , എറ്റവും മികച്ച അതിവേഗ 17 സെഞ്ച്വറികൾ കലണ്ടർ
വർഷത്തിൽ തുടർച്ചയായി 1000 ലധികം സെഞ്ച്വറികൾ .2012 ലെ ഐ സി സി യുടെ
മികച്ച ഏകദിന ക്രികറ്റർ, വേഗത്തിൽ 3000 തികച്ചയാൾ , 4000 തികച്ചയാൾ,
മനുഷ്യനിലേക്കുള്ള പരിണാമ പൂർത്തിയാകാത്ത സാക്ഷാൽ റിച്ചാഡ്സണിനു പിറകിൽ
5000 തികച്ചയൾ. ...മാൻ ഓഫ്  ടൂർണമെന്റുകൾ.

        അതേ സചിന്റെ പ്രതാപകാലത്തെ ഓർമപ്പെടിത്തുന്നു കോലി.

        പക്ഷേ ജെന്റിൽ മാൻ ഗെയിമിന്റെ നിയമങ്ങളെ പിന്തുടരാൻ കോലിക്ക്
കഴിയുന്നുല്ല . പുറത്താകുമ്പോൾ അസഹിഷ്ണുത പ്രകടമാകുന്നുണ്ട് . കഴിഞ്ഞ
സിംബാബ്വേ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന് ജമ്മു കാഷ്മീർ താരം പർവേഷ്
റസൂലിനെ ഒരു മത്സരത്തിൽ പോലും കളിപ്പിക്കാൻ കോലിക്ക് കഴിഞ്ഞില്ല.ഒരുജനതയുടെ ഉള്ളിൽ കടന്നു കയറാനുള്ള രാഷ്ട്രിയവും സാങ്കേതികവുമാ‍യ അവസരമാണ്
കോളി നഷ്ടപ്പെടുത്തിയത്. ഇനി എന്നാണു റസൂൽ എന്ന ആൾ റൌണ്ടർക്ക് അവസരം ലഭിക്കുക .

 അതെ, സചിൻ ദൈവമാകുമ്പോൾ കോലി വിരാട് പുരുഷൻ തന്നെയാണ്. കണ്ണുപെടാതിരിക്കാൻ കോലിയുടെ മേൽ ചില മുടന്തൻ ന്യായങ്ങൾ കെട്ടിച്ചമച്ചെന്നു
കരുതിയാൽ മതി.

കളിയിടങ്ങൾ വീണ്ടും സജീവമാകുന്നു. കളിക്കളങ്ങൾ ചർച്ചകളാകുന്നു.
ഒരൊന്നൊന്നര സചിൻ......
ഏതു പൊസിഷനിലും പെർഫെക്റ്റ്. ഫിൽഡിൽ ഫിറ്റസ്റ്റ്, ടെസ്റ്റൊ, ഏകദിനമോ, മണിക്കൂറുകളോ  ആകട്ടെ  നോ പ്രോബ്ലം.
         “ East or West, Sachin is Best”.  കാ‍ലം പക്വമാക്കുമ്പോൾ കോലിയോ,ഒനിഡ യുടെ പരസ്യ വാചകം കടമെടുത്താൽ ”Better than the Best”.