I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, മേയ് 21

പന്തുരുളുന്നു

പന്തുരുളുന്നു

        2014 ജൂൺ 12 നു ലാറ്റിനമേരിക്കൻ രാജ്യമായ  ബ്രസീലിലെ സാവോപ്പൊളൊയിൽ പന്തുരുളും. ശരിക്കും പറഞ്ഞാൽ വൈകിട്ട് അഞ്ചു മണിക്ക് ഇന്ത്യൻ സമയം പുലർച്ചെ 3.30 ന് ആതിഥേയരായ ബ്രസീലും കാ‍മറൂണും ഏറ്റുമുട്ടും.  എട്ടു ഗ്രൂപ്പുകളും 32 ടിമുകളുമായി പ്രപഞ്ചം ചുരുങ്ങിയിരിക്കുന്നു. മഞ്ഞപ്പടയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഫുട്ബോൾ ലോകകപ്പിന്റെ രൂപത്തിൽ മുറ്റത്തും തൊടിയിലും സിറ്റൌട്ടിലും എത്തുമ്പോൾ ബ്രസീലുകാർക്ക് അണിഞ്ഞൊരുങ്ങിയേ മതിയാവൂ.ഒരുക്കം നടക്കുന്നതേയുള്ളൂ. സാവോപോളയും സാന്റോസും റീയോ ഡി ജനീറയും ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും ചമഞ്ഞു തീർന്നിട്ടില്ല. 500 കോടി രൂപ ഇതിനകം ലോകകപ്പിനു വേണ്ടി ബ്രസീൽ ചെലവഴിച്ചു കഴിഞ്ഞു. അതോടെ സാമ്പത്തിക മാന്ദ്യം പിടിപെട്ട ബ്രസീലിൽ ചിലരെങ്കിലും ലോകകപ്പിനെതിരേ ശബ്ദമുയർത്തി തുടങ്ങി.
          ഇതിനു മുൻപ് 1950 ലാണു ബ്രസീലിൽ ലോകകപ്പെത്തിയത്. അന്നു ഫൈനലിലെത്തിയ ബ്രസീലിനു ഉറേഗ്വയ്ക്ക് മുന്നിൽ പരാ‍ജയം സമ്മതിക്കേണ്ടി വന്നു. അഞ്ചു തവണ ലോകചാമ്പ്യന്മാരായി വാഴ്ത്തപ്പെട്ട രാജ്യമാണ് ബ്രസീൽ. സാംബാ നൃത്തവും മഞ്ഞ ജേഴ്സിയും ലോകകപ്പുമായി അത്ര അടുപ്പത്തിലാണ്. ക്രിക്കറ്റിൽ മുൻപ് ആസ്ത്രേലിയയെ പറയുന്നത് പോലെ ഫുട്ബോളിൽ എപ്പോഴും സാധ്യത കല്പിക്കുന്നത് ഇതേ മഞ്ഞപ്പടയ്ക്ക് തന്നെ ( പേർ ബ്രസീൽ എന്നു മാത്രം ).  എതിരാളികളായി ഒന്നാം റങ്കുകാരും നിലവിലെ ജേതാക്കളുമായ സ്പെയിൻ, ഫുട്ബോളിന്റെ സൌന്ദര്യം അർജന്റീന, ഇറ്റലി, ജർമനി ...............
                   ഫിഫയുടെ ഇരുപതാമത്തെ ലോകകപ്പാണു ബ്രസീലിൽ അരങ്ങേറുന്നത്. പോരാട്ടം ലാറ്റിനമേരിക്കയിൽ എത്തിയപ്പോഴൊക്കെ കപ്പും ലാറ്റിനമേരിക്കക്കാർ കൊണ്ടു പോയ ചരിത്രമാണുള്ളത്. റിക്കാർഡ് നില നിൽക്കുമോ തകരുമോ എന്നറിയാൻ  ജൂലൈ 13 നു മാറക്കാന സ്റ്റേഡിയത്തിലേയ്ക്ക് പോകേണ്ടി വരും. ബ്രസീലിന്റെ താരോദയവും ക്യാപ്റ്റനും ബർസലോണയുടെ പോരാളിയുമായ നെയ്മർ, ബർസലോണയിലെ  സഹകളിക്കാരനും ലോകാത്ഭുതവുമായ അർജന്റീനയുടെ ലയണൽ മെസ്സി , നിലവിലെ ലോക ഫുട്ബോളറും മെസ്സിയുയ്ടെ എതിരാളിയുമായ ക്രിസ്റ്റ്യാനോ റോണാൾഡോ.................. കടുത്ത പോരാട്ടങ്ങൾക്കാകും ബ്രസീൽ വേദിയാകുക.
                   ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായി അവതരിച്ചിരിക്കുന്നതു ഉറുമ്പുതീനി വിഭാഗത്തിൽ പെട്ട ആർമെഡില്ലയാണ്.ഫ്യൂലേകോ എന്ന ഉഗ്രൻ പേരും. ഭാഗ്യ ജീവിയും പന്തും തമ്മിലുമുണ്ട് സാമ്യം. ശത്രുക്കളെ കാണുമ്പോൾ പന്തു പോലെ ചുരുണ്ടു കൂടുന്ന സ്വഭാവക്കാരനാണ് കക്ഷി. കഴിഞ്ഞ ലോകകപ്പിനു അമ്മമാർ കുഞ്ഞുങ്ങളെ ഉറക്കാൻ പോലും ഉപയോഗിച്ച ഇപ്പോഴും നാവിൻ തുമ്പിൽ നിന്നും ചെവിക്കോണുകളിൽ നിന്നും മറഞ്ഞിട്ടില്ല്ലാത്ത വക്കാ വക്കാ യുടെ അവതാരക ഷക്കീറ തന്നെയാണ് ഇത്തവണയും എത്തുന്നത്.  ലാ ലാ ലാ........... ഇനി ഭൂമിയുടെ പേർ ബ്രസൂക്ക എന്നാണ്. ഈ ലോകകപ്പിൻ തട്ടിക്കളിക്ക് ബ്രസൂക്ക എന്ന പന്തും തയാർ.
          ഇനി തയാറാവേണ്ടതു നമ്മളാണ്. ലോകകപ്പിൽ നമുക്കെന്തു കാര്യം എന്നാണെങ്കിൽ തെറ്റി. വീറും വാശിയുമായി രാജ്യങ്ങൾക്ക് പിറകേ ഇന്ത്യൻ ജനത കുടിയേറിക്കഴിഞ്ഞു. ചൂടി പിടിപ്പിക്കാൻ മീഡിയയും.