പേര്
കൊട്ടാരങ്ങളുടെ
കണക്കെടുത്തപ്പോൾ
നിന്റെ പേരിലൊരു താജ്മഹൽ.
പൂക്കളുടെ വസന്തം വിടർന്നപ്പോൾ
നിന്റെ പേരിലൊരു പനിനീർപൂവ്.
മഴനൃത്തങ്ങളുടെ വർഷകാലത്ത്
നിന്റെ പേരിലൊരു മൺസൂൺ.
സ്വപ്നങ്ങളുടെ പെയ്ത്തുമേളയിൽ
നിന്റെ പേരിലൊരു പകൽകിനാവ്.
സന്ധ്യയുടെ
തീരങ്ങളിലേയ്ക്കുള്ള യാത്രയിൽ
നിന്റെ പേരിലൊരു മേഘഛായ.
ഉണർത്തുപാട്ടിന്റെ
കൂത്തരങ്ങിൽ
നിന്റെ പേരിലൊരു കാവ്യാർച്ചന.
നിന്റെ പ്രണയത്തിന്റെ കൂട
തുറന്നപ്പോൾ
എന്റെ പേരതിൽ
കീറിയെറിഞ്ഞിരിക്കുന്നു.
(ഫിറോസ്
തടിക്കാട്, 9446706338 )