I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, ജനുവരി 28

നായകന്മാർ കൊമ്പു കോർക്കുമ്പോൾ




നായകന്മാർ കൊമ്പു കോർക്കുമ്പോൾ
                                                                        Firozthadicadu.9446706338
കദിന ക്രിക്കറ്റ് റ്റി20 യുടെ വഴിക്ക് തിരിഞ്ഞതിന് ഐ പി എൽ നോളം പഴക്കമുണ്ട്. ഇപ്പോൾ ഇതാ ടെസ്റ്റ് ക്രിക്കറ്റും റ്റി20 യുടെ ആവേശത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു. ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്റ്റ്രേലിയ ടെസ്റ്റ് പരമ്പര (ഗവാസ്കർ ബോർഡർ ട്രോഫി 2014-15) റ്റി20യുടെ ചാരുതയാർന്ന 4 ടെസ്റ്റുകളാണ് നടന്നത്. ടെസ്റ്റിനെ റ്റി20 യുടെ ആവേശത്തിലേയ്ക്കും ഫോട്ടോഫിനിഷിലേയ്ക്കും അടുപ്പിച്ചതാകട്ടെ ക്രിക്കറ്റിന്റെ പുതുതലമുറയിലെ രണ്ട് നായകന്മാരും. സ്റ്റീവൻ സ്മിത്ത് എന്ന 24 കാരനും വിരാറ്റ് കോലി എന്ന 26 കാരനും.

          ഈ പരമ്പര ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും ഒരു യുഗത്തിന്റെ അവസാനവും മറ്റൊരു യുഗത്തിന്റെ പിറവിയുമായിരുന്നു. ടെയ്ലറും സ്റ്റീവ് വോയും റിക്കി പോണ്ടിങ്ങും ഒരു പരിധിവരെ മൈക്കിൾ ക്ലാർക്കും അപരാജിതമായി സൂക്ഷിച്ചിരുന്ന ആസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയിലേയ്ക്ക് സ്റ്റീവൻ സ്മിത്ത് ഓടിയടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനു ശേഷം , പരിക്കുകളോട് മല്ലടിച്ച് മടുത്ത ക്ലാർക്ക് കളമൊഴിഞ്ഞതു വഴി അപ്രതീക്ഷിതമായി സ്മിത്ത് ടെസ്റ്റ് ക്യാപ്റ്റൻസിയിലെത്തുകയായിരുന്നു. ഇന്ത്യയെ രണ്ട് ലോകകപ്പുകളുടെ അവേശത്തിലെത്തിച്ച മഹേന്ദ്രസിങ് ധോണി എന്ന സമാനതകളില്ലാത്ത ക്രിക്കറ്റർ മൂന്നാം ടെസ്റ്റിനു ശേഷം വിട വാങിയപ്പോൾ റ്റി20യുടെ സ്വഭാവസവിശേഷതകളുള്ള വിരാട് കോലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസിയിലേയ്ക്കുള്ള ദൂരം ശൂന്യമാകുകയായിരുന്നു.
          ഗവാസ്കർ ബോർഡർ ട്രോഫി യെ അടിസ്ഥാനപ്പെടുത്തി സ്മിത്ത് കോലി താരതമ്യം കാവ്യാത്മകമാണ്.
1.             ആദ്യ ടെസ്റ്റ് ഡിസംബർ 9-13, അഡ്ലെയ്ഡ്
ഫിലിപ് ഹ്യൂഗ്സിന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിച്ച് ടീമിലെ 13 ആമനായി ഉൾപ്പെടുത്തിയാണ് ഓസ്ട്രേലിയൻ ടീം ക്ലാർക്കിന്റെ നേതൃത്വത്തിൽ എത്തിയത്.

ഓസ്ട്രേലിയ          517/7         290/5        സ്മിത്ത്       163(231)     52(03)
ഇന്ത്യ                 444/10       315/10        കോലി               115(184)      141(279)

          ഓസ്റ്ട്രേലിയ 48 റൺസിന് വിജയിച്ചു. സ്മിത്ത് ഒന്നാമിന്നിംഗ്സിലും കോലി രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടി.

2.           രണ്ടാം ടെസ്റ്റ് ഡിസംബർ 17-21, ബ്രിസ്ബേൻ
ധോണി ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തി.ക്ലാർക്കിന്റെ അഭാവത്തിൽ സ്മിത്ത് ക്യാപ്റ്റനാകുന്നു.

ഓസ്ട്രേലിയ          505/10       130/6         സ്മിത്ത്       133(303)    28(75)
ഇന്ത്യ                 408/10       224/10       കോലി               19(50)                1(14)

          ഓസ്റ്ട്രേലിയ  4 വിക്കറ്റിന് വിജയിച്ചു. സെഞ്ച്വറിയില്ലാത്ത കോലിയുടെ ആദ്യ ഇന്നിംഗ്സിനു വഴി വച്ചത് ഹസിൽവുഡിന്റെ എക്സ്ട്രാ ബൌൺസർ. പരമ്പരയിൽ ആദ്യമായി സ്മിത്ത് പുറത്താകുന്നു. അതും 133 റൺസോടെ മാത്രം.

3.           മൂന്നാം ടെസ്റ്റ് ഡിസംബർ 26-30, മെൽബൺ
പരമ്പര നേടാൻ ആസ്ട്രേലിയയും സമനിലയിലാക്കാൻ ഇന്ത്യയും ഒരുങ്ങുന്നു.

ഓസ്ട്രേലിയ          530/10       318/9 സ്മിത്ത്       192(303)    14(48)       
ഇന്ത്യ                 465/10       174/6 കോലി               169(270)    54(99)

          മത്സരം സമനിലയിലവസാനിച്ചു. കൊമ്പുകോർത്ത് കോലിയും സ്മിത്തും നേർക്കു നേർ. വാലറ്റക്കാരെ കൂട്ടി സ്മിത്ത് നേടിയത് 192 റൺസ്. കോലിയും വിട്ടില്ല , തോൽക്കേണ്ടിയിരുന്ന ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമായി കോലിയും തകർത്തു.
4.           നാലാം ടെസ്റ്റ് ജനുവരി 6-10 , സിഡ്നി
ക്യാപ്റ്റന്മാരായി കോലിയും സ്മിത്തും നേർക്ക് നേർ.

ഓസ്ട്രേലിയ          572/7        251/6         സ്മിത്ത്       117(228)     71(70)
ഇന്ത്യ                 475/10       257/7         കോലി               147(363)    46(123)

          മത്സരം സമനിലയിൽ കലാശിച്ചു.  ക്യാപ്റ്റന്മാർ രണ്ടു പേരും  ഒന്നാമിന്നിഗ്സിൽ  വിട്ടു കൊടുക്കില്ലെന്ന മട്ടിൽ സെഞ്ച്വറി നേടി. 0-2 നു ഇന്ത്യ പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും സമീപവും വിദൂരവുമായ ചരിത്രത്തിൽ ഇന്ത്യക്കിത് ജയത്തിനു തുല്യമായ പരാജയമാണിതെന്ന് വിമർശകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കോലി തന്നെയാണു ഇന്ത്യയുടെ വിജയത്തിനു പിന്നിലെ ശക്തി.
          സ്മിത്ത് പരമ്പരയിലെ താരമായപ്പോൾ കോലി പിറകേയുണ്ടായിരുന്നു.

                  മാച്ച്  റൺസ്      ആവറേജ്   ഉയർന്ന സ്കോർ    100
സ്മിത്ത്       4      769           128.16        192                    4
കോലി               4      692           86.5          169                    4

                   അത്ഭുതാവഹമായ സാമ്യം തന്നെ.ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള പരമ്പരകളിൽ വച്ച് ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരം എന്ന റെക്കോർഡ് സ്മിത്ത് കൈയടക്കി. 1947-48 കാലത്ത് സാക്ഷാൽ ബ്രാഡ്മാൻ നേടിയ 775 റൺസ് എന്ന റെക്കോർഡ് ആണ് തകർന്നത്.
                   ആസ്ട്രേലിയയിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന ദ്രാവിഡിന്റെ റെക്കോറ്ഡ് (617,2003-2004) കോലി പിഴുതെടുത്തു. മാത്രമല്ല ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന സ്ഥാനം രണ്ട് തവണ നേടിയ ഗവാസ്കറിനൊപ്പാം( 1970-71,1978-79, വെസ്റ്റ് ഇന്റീസ്) കോലി പങ്കിട്ടു.
          ആസ്ട്രേലിയയുടെ 45ആം ക്യാപ്റ്റനായി 24കാരൻ സ്മിത്ത് അവരോധിക്കപ്പെടുമ്പോൾ ഏകദിനത്തിലും ടെസ്റ്റിലും ശതകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. കോലിയും ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ശതകം നേടിയിരുന്നു. ഏകദിന റ്റി20 മത്സരങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ട രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കുന്നതെങ്ങനെയെന്ന് നോക്കാം.

M      In      R      Hs     Avg   Sr     100s  50s
കോലി     33     59     2547 169    46.31 53.08 10     10
സ്മിത്ത്     26     50     2304 192    52.36 54.09 8      10
                               

          അപൂർവമായ സമാനതകളാണ് രണ്ടുപേരും ആവശ്യപ്പെടുന്നത്. 26 ഉം 33 ഉം ടെസ്റ്റുകൾ മാത്രം കളിച്ച രണ്ടു പേർ ഐതിഹാസികമായ രണ്ട് ക്രിക്കറ്റ് രാജ്യങ്ങളുടെ ടെസ്റ്റ് ടീമിന്റെ തലപ്പത്ത്.  ഈ നവനായകന്മാർ റ്റി20 പോലെ പൊരുതാനുറച്ച് പോരിനിറങ്ങുംപ്പോൾ അതിശയങ്ങൾക്ക് കണ്ണും കാതും വിളക്കി വച്ചേ മതിയാകൂ.
·        ഫിറോസ് തടിക്കാട്