അകം
നീ അനന്തമാകാശം
ഞാൻ ആഴക്കടൽ
നീ മഴക്കാറുകളാൽ
പെയ്തൊഴിയുന്നു.
ഞാൻ തിരത്തള്ളലാൽ
പിന്തുടരുന്നു.
ആകാശഗംഗകൾ
ഗോളാന്തര യാത്രകൾ
നിലാവ്
സ്വർഗദൂതികൾ
കിനാവിന്റെ ചിറകൊച്ചകൾ.
അഗ്നിപർവത സ്ഫോടനം
സുനാമിത്തിരകൾ
കയങ്ങൾ
വിഷപ്പാമ്പുകൾ
മഞ്ഞുമലകൾ.
കൃത്രിമോപഗ്രഹങ്ങളെ
അനാഥമാക്കി
പ്രകാശവർഷങ്ങളിലെത്തുന്ന
നീയും
ആഡംബരനൌകകളും
അന്തർവാഹിനികളും
കരൾ തുരക്കുന്ന
ഞാനും തമ്മിലെന്ത്.
പുറപ്പുടവയുടെ നീലിമ മാത്രം.!
ഫിറോസ് തടിക്കാട്
9446706338