I can't ever imagine more wonderful than sharing My life with You

തിങ്കളാഴ്‌ച, ഏപ്രിൽ 2

ചിതൽപ്പുറ്റ്

ചിതൽപ്പുറ്റ്
*************************
കാരുണ്യക്കുഴമ്പായ മനസ്സും
കാപട്യം കൊത്തി മാറ്റിയ വിഗ്രഹവുമുള്ള
ദൈവത്തോട്,
ഒരിക്കൽ ശിഷ്യൻ ചോദിച്ചു ?
' ആരാണ് ഗുരോ , തീവ്രവാദി'!

അസഹിഷ്ണുതയോടെ ദൈവം
പറഞ്ഞു.
' മനുഷ്യൻ ഞാൻ നല്കിയ
അനുഗ്രഹമാണ് വിവേകം.
അതില്ലാത്തവൻ
എന്റെ ഭവനങ്ങൾ
എനിക്കുള്ള ശവപ്പറമ്പാക്കും
എന്റെ കുട്ടികളെ
എനിക്കുള്ള ബലികളാക്കും
എന്റെ ജനതയെ
എനിക്കുള്ള കലാപങ്ങളാക്കും'.

ചോര മണക്കുന്ന
വാൾത്തലപ്പുകളും
ശൂല മുനകളും
വിഷപാനങ്ങളും
നിലത്ത് കുത്തി
ശിരസ് നമച്ച് ...

ശിഷ്യൻ,
ഒരു മനുഷ്യനാകാൻ
ചിതൽപ്പുറ്റിനെ കാത്ത് കിടന്നു .

ഞായറാഴ്‌ച, മാർച്ച് 18

സൂപ്പർ സ്പെഷ്യാലിറ്റി

സൂപ്പർ സ്പെഷ്യാലിറ്റി
******** ******* ******
ഒരു ഹിന്ദു ഗർഭിണി
മുസ്ലിം ഡോക്ടറെ കാണാനെത്തി.
രോഗാതുരതയെപ്പറ്റി
പ്രതീക്ഷാപൂർവം ഡോക്ടറെ
രോഗി ഒന്നു നോക്കി .
ഡോക്ടർ ചീട്ടിൽ നിന്ന്
തലയെടുക്കാതെ
മുസ്ലിം വിരുദ്ധ കലാപത്തെ
കുറിച്ചോർക്കുകയായിരുന്നു.
പൊരിഞ്ഞ പോരാട്ടമായിരുന്നു.
ഡോക്ടർ ആത്മഹത്യ ചെയ്തു.
ഗർഭിണിയുടേയും കുഞ്ഞിന്റേയും
ശവശരീരങ്ങൾ പിന്നീട് ...


അടുത്ത ക്യാബിനിൽ
തട്ടമിട്ട രോഗിയും
താടിക്കാരൻ ഭർത്താവും.
ഹിന്ദു ഡോക്ടർക്ക് ആശങ്ക.
ഹിന്ദു വിരുദ്ധ ഭീകരതയുടെ
കലാപ ബാധിത മേഖലകളിൽ
ഡോക്ടർ കണ്ണോടിച്ചു.
അതേ, ആദ്യം വീണത്
ഡോക്ടറായിരുന്നു.
രണ്ട് ശവങ്ങൾ പിന്നീട്
പുറത്തേയ്ക്കെത്തിച്ചു.


അത്തരം ധാരാളം ക്യാബിനുകൾ
സർക്കാർ സ്വകാര്യ സംരംഭം
സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ഭരിക്കപ്പെടുന്നത് ലോകത്തെ എറ്റവും
വലിയ ജനാധിപത്യ പ്രക്രിയ.

ബുധനാഴ്‌ച, ഫെബ്രുവരി 21

ഹേ റാം

               ഹേ റാം
*******************************

ഇടനെഞ്ച് ചേർത്ത് പിടിയ്ക്കുക.
എന്റെ വിങ്ങലുകൾ
തോക്കിൻ കുഴൽ കേൾക്കട്ടെ .

ചിരിയുതിർത്തു കൊണ്ട്
കാഞ്ചി വലിയ്ക്കുക .
വാരിയെല്ലുകൾ മരണത്തിന്റെ
ഞൊറികൾക്ക് വഴി മാറുമ്പോൾ
ഞാൻ - "ഹേ റാം!"

ഇപ്പോൾ,
ജന വിജനതകളും
കാട് ചുഴികളും
പകലിരവിരമ്പങ്ങളും
നയ നിയമങ്ങളും
വെട്ടിയും തല്ലിയും
കൊല്ലാതെ കൊല്ലുമ്പോൾ
നീ - "ഹേ റാം!"