I can't ever imagine more wonderful than sharing My life with You

ഞായറാഴ്‌ച, മാർച്ച് 13

യുഗം

നിറയുന്ന കണ്ണുനീരായി 
നീയെന്‍ കണ്ണില്‍ നിറയുമ്പോള്‍ 
ഈ സൂര്യാതപത്തില്‍ വീണുരുകാതെ 
നിന്റെ കൈകള്‍ നീട്ടി എനിക്ക് നീ തണലേകുക

മിന്നലൊളിയില് എന്‍ കണ്പീലികള്‍
വിറച്ചിടുമ്പോള്‍ 
ഈ പെരുമഴയില്‍ ഞാനൊലിച്ചു പോകാതെ 
നിന്‍ കണ്പോളകള്‍ കൊണ്ടെന്നെ വിളിക്കുക 

നീ തോല്‍ക്കാനും ഞാന്‍ 
തോല്‍ക്കതിരിക്കാനും ശ്രമിക്കുമ്പോള്‍ 
ബന്ധങ്ങളശേഷമറുത്തു ഞാന്‍ 
ഒരനാഥനകാന്‍ നീ പ്രാര്‍ത്ഥിക്കുക 

അല്ലെങ്കില്‍ 
   എന്‍ മിഴിനീര്‍ വീണു 
   ഈ ഭൂമി പിളര്ന്നതില്‍ 
   ആയിരം സൌരയൂഥങ്ങളതില്‍
   ആയിരം ഭൌമമണ്ടലങ്ങളതില്‍ 
    ആയിരം ഞങ്ങള്‍ ജനിക്കും 

സൂഇസൈട്

ഇന്നെര്‍ ബാത്‌റൂമില്‍  കുളിച്ചു 
വാഷിംഗ്‌ മെഷിനില്‍  തുണിയലക്കി 
വാഷ്‌ ബൈസനില്‍  കൈ  കഴുകി 
ഫ്രിഡ്ജില്‍ നിന്നല്പം  ഭക്ഷിച്ചു 
ഇന്‍റര്‍നെറ്റില്‍ ലോകവിശേഷം പങ്കിട്ടു 
ഞാനിരുന്നപ്പോള്‍ 
കരണ്ടുപോയതിനാല്‍ 
വീട്ടിലെത്തിയ അതിഥികളെ
സത്കരിക്കാനാകാതെ 
സൂഇസൈട്  ചെയ്തു

നാനോ കാര്‍

നാനോ കാര്‍ 
ഇടുങ്ങി ചുരുങ്ങി 
വലിപ്പം വളരെ കുറഞ്ഞു 
വില കുറഞ്ഞു ......
നമ്മുടെ മനസ്സും
ഈ നാനോ കാര്‍ പോലെ 

പരസ്പരം

കണ്ണ് കൊണ്ട്  കണ്ണിനെ  കണ്ടു
കാതു കൊണ്ട് കാതിനെ കേട്ടു 
ചുണ്ട് കൊണ്ട് ചുണ്ടിനോട് മൊഴിഞ്ഞു 
മൂക്ക് കൊണ്ട് മൂക്കിനെ മണത്തു 
ത്വക്ക് കൊണ്ട് ത്വക്കിനെ സ്പര്‍ശിച്ചു 
നാവ് കൊണ്ട് നാവിനെ രുചിച്ചു 
ഒടുവില്‍ 
ഞാന്‍ നിന്നെ അറിഞ്ഞപ്പോള്‍ 
നമ്മള്‍ പരസ്പരം അറിയാത്തത് പോലെ 

തെറ്റ്

പറഞ്ഞതൊക്കെയും തെറ്റ്
പറയാതിരുന്നതും തെറ്റ് 
തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ചപ്പോള്‍ 
പറഞ്ഞത് പിന്നെയും തെറ്റ് 
ഒടുവില്‍ പറഞ്ഞതിനും 
പറയഞ്ഞതിനുമിടയില്‍ ഞാന്‍ 
കിടന്നപ്പോള്‍ 
നിങ്ങള്‍ ഗണിച്ചതും  തെറ്റ്