കണ്ണ് കൊണ്ട് കണ്ണിനെ കണ്ടു
കാതു കൊണ്ട് കാതിനെ കേട്ടു
ചുണ്ട് കൊണ്ട് ചുണ്ടിനോട് മൊഴിഞ്ഞു
മൂക്ക് കൊണ്ട് മൂക്കിനെ മണത്തു
ത്വക്ക് കൊണ്ട് ത്വക്കിനെ സ്പര്‍ശിച്ചു
നാവ് കൊണ്ട് നാവിനെ രുചിച്ചു
ഒടുവില്‍
ഞാന്‍ നിന്നെ അറിഞ്ഞപ്പോള്‍
നമ്മള്‍ പരസ്പരം അറിയാത്തത് പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ