രാത്രീ, മനോഹരീ
അല്ലിയാൽ നിറച്ച കാർകൂന്തൽ
ആൽ മരവള്ളി പോൽ...
കരി വരച്ച നിൻ നിലാക്കണ്ണുകൾ
സൂക്ഷ്മകിരണങ്ങളെപ്പോൽ..
കാതുകൾ കൂർത്തിരിപ്പല്ലോ
എൻ കാലൊച്ച കേട്ടിരിപ്പാൻ
നാസിക നീണ്ടിരിപ്പല്ലോ
മൂക്കുത്തികൾക്കിടമേകാൻ
നിൻ ചുണ്ട് പൊഴിക്കുന്നതും
പുറമേ മൊഴിയുന്നതും
നെഞ്ചണക്കാനുള്ള
സ്നേഹ കൌശലങ്ങളല്ലോ
നിൻ നനുത്ത കൈയാൽ
കടുത്ത കറുപ്പാൽ
എൻ മുഖമ്മൂടികൾ
നിലം പതിക്കുന്നുവല്ലോ
വെളിച്ചത്താൽ മറയ്ക്കപ്പെട്ട
നിന്റെ ചുഴലികൾ
നഗ്നമാകുമ്പോൾ
എന്റെ വാക്കുകളനാഥമാകുന്നു.
നടയൊതുക്കി നാം നീങ്ങുമ്പോൾ
അല്ലീ, മനോഹരീ
ഭയപ്പെടുന്നതെന്തു നാം
പകൽ വെളിച്ചത്തെയോ ...?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ