*********"*"**************
പ്രണയം സാഹസികമാണ്
ധീരവും.
അത്
രാക്ഷസത്തിരമാലകൾക്ക് മുകളിലൂടെ
സ്പീഡ് ബോട്ടിൽ സഞ്ചരിക്കും
തിരക്കേറിയ സന്ധ്യാ നഗരത്തിന്റെ
നടുവിലൂടെ
സ്പോർട്സ് ബൈക്കിൽ പായും
എണ്ണിയാലടങ്ങാത്ത കാന്താരികൾ
ക്കരികിലേയ്ക്ക് മൗനസഞ്ചാരം
മലയും പുഴയും കവച്ചു കടക്കുന്ന
തീവണ്ടിക്ക് മുന്നിലൊരു സെൽഫി
പൂക്കളുടെ താഴ്വരകളിൽ
ഉന്മാദത്തിന്റെ ക്യാമ്പ് ഫയർ
ജീവ ശാസ്ത്ര പുസ്തകത്തിൽ
മയിൽ പീലിയുടെ അടയിരുപ്പ്
വേദനകൾക്ക് സ്വപ്നം
വിരഹത്തീയ്ക്ക് ഓർമ്മ
കാഴ്ചയ്ക്ക് കണ്ണീർ
പ്രണയത്തിന് സാഹസികത.
വാചാലതയിൽ നിന്ന്
മൗനത്തിലേക്കെത്തിയപ്പോൾ
പ്രണയത്തിന് പ്രണയത്തോട്
വല്ലാത്ത ഭയം അധീരമാശങ്ക.
__________ ഫിറോസ് തടിക്കാട്