‘A’ യും ‘അ’ യും
********************
ഒരിക്കൽ
‘A’ യും ‘അ’ യും സ്കൂളിൽ പോയി.
കുട്ടികളും സാറന്മാരും ഓടിയെത്തി.
‘A’ യെ എടുക്കുന്നു, ഒക്കത്തു വയ്ക്കുന്നു.
കൈ പിടിച്ച് നടക്കുന്നു.
ഇടയ്ക്കൊരുത്തി ഒരുമ്മ കൊടുക്കുന്നു.
പ്രിൻസിപ്പാൾ ഓടി വന്നു
ബൊക്ക കൊടുത്താനയിച്ചു.
എ സി റൂമിലിരുത്തി
ചോക്ലേറ്റ്
മിനറൽ വാട്ടർ, അണ്ടിപ്പരിപ്പ്,
പാവം, മുറ്റത്തു നിന്ന ‘അ’ യെ
ഒരായ വന്നെടുത്തു
ക്യാന്റീനിൽ കൊണ്ടു പോയി
ഏ ത്തയ്ക്കാപ്പവും ചായയും കൊടുത്തു.
********************
ഒരിക്കൽ
‘A’ യും ‘അ’ യും സ്കൂളിൽ പോയി.
കുട്ടികളും സാറന്മാരും ഓടിയെത്തി.
‘A’ യെ എടുക്കുന്നു, ഒക്കത്തു വയ്ക്കുന്നു.
കൈ പിടിച്ച് നടക്കുന്നു.
ഇടയ്ക്കൊരുത്തി ഒരുമ്മ കൊടുക്കുന്നു.
പ്രിൻസിപ്പാൾ ഓടി വന്നു
ബൊക്ക കൊടുത്താനയിച്ചു.
എ സി റൂമിലിരുത്തി
ചോക്ലേറ്റ്
മിനറൽ വാട്ടർ, അണ്ടിപ്പരിപ്പ്,
പാവം, മുറ്റത്തു നിന്ന ‘അ’ യെ
ഒരായ വന്നെടുത്തു
ക്യാന്റീനിൽ കൊണ്ടു പോയി
ഏ ത്തയ്ക്കാപ്പവും ചായയും കൊടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ