അവിഹിതം
ഇന്നലെ
കമ്പ്യൂട്ടറിനു മുന്‍പില്‍
ഞാനിരുന്നപ്പോള്‍
സിപിയുവില്‍ നിന്നൊരു ബഹളം
ഞാനൊന്നു ശ്രദ്ധിച്ചു.
വൈറസും ആന്റി വൈറസും
ഇണ ചേര്‍ന്ന് പെറ്റു പെരുകുന്നു,
നില്‍ക്കാന്‍ ശേഷി കിട്ടിയവര്‍
സി പിയു വിന്റെ ഫാനിനു നേരെയുള്ള
വിടവിലൂടെ പുറത്ത് ചാടുന്നു.
ആയുധങ്ങളുമായി അവർ
എന്റെ മേശപ്പുറത്ത്
വരിവരിയായി നിരന്നു.
ഞാന്‍ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലാക്കിയ
സേനാനായകന്‍
ട്രോജന്‍ ഹോഴ്‌സിന്റെയും
അവേരയുടെയും അവിഹിത സന്തതി
ഫയർവാളും കുക്കീസും ചാടിക്കിടന്ന
അഹങ്കാരത്തോടെ എന്നോട് ചോദിച്ചു.
‘ഈ ചാള്‍സ് ബാബേജിനെ
ഒന്നു കാണാന്‍ പറ്റുമോ ’
ഞെട്ടി വിറച്ച ഞാന്‍
കമ്പ്യൂട്ടർ ഓഫ് ചെയ്ത്
പേടിയെ പേടി കൊണ്ട് മാറ്റാന്‍
സ്വപ്നം കാണുന്ന യന്ത്രത്തില്‍
ഒരു ഹൊറർ ചിത്രമിട്ടു കിടന്നുറങ്ങി.
[ ഫിറോസ് തടിക്കാട് ]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ