സംസ്കാരങ്ങള്‍ക്കു മുമ്പ്
യഗ്സ്ടീ നദിക്കരയില്‍
അവളുടെ നിര്‍മലസ്നേഹമനുഭവിച്ചു
വളര്‍ന്ന എന്‍ അമ്മയെ നിങ്ങള്‍ കണ്ടെത്തി
പിന്നീടൊരു പ്രയാണം ആയിരുന്നു
തൂവലിന്റെ തുമ്പില്‍ നിറയുന്ന മഷിയിലൂടെ
അക്ഷരങ്ങളെ പ്രസവിച്ചപ്പോള്‍
ജന്മത്തിന്റെ സുകൃതം ഞാനനുഭവിച്ചു
പിന്നീട് പേനയുടെ മുഖമമര്‍ന്നു
എത്ര രാപകലുകള്‍
എത്ര രൂപനാമങ്ങളില്‍
പരന്നതും നേര്‍ത്തതുമായി
മഴവില്‍ നിറങ്ങളായ്
അക്ഷരങ്ങളുടെ കാമുകന്മാരും അവരുടെ
കാമുകിമാരുമായി നടത്തിയ നീണ്ട സല്ലാപങ്ങള്‍
അക്ഷരപ്പിച്ച നടത്തുന്ന കിടാവിന്റെ
കടിച്ചുരിഞ്ഞ പെന്‍സിലിന്റെ കടാക്ഷവും
തെറ്റ് പൊറുത്തു കൊടുക്കുന്ന ശീലവും
ഉമിനീരില്‍ നനച്ചുള്ള ക്ഷോഭവും
എന്നിലെ മാതൃ ഹൃദയത്തെ നനച്ചു
കൊഞ്ഞയായ് അവളുടെ വായന കേള്‍ക്കാന്‍
എഴുത്തിനായ്
വെള്ളയും വരകളുമുള്ള രൂപങ്ങളില്‍
ഞാന്‍ പുനര്‍ജനിച്ചു
ഇന്നീ വാര്‍ധക്യത്തില്‍
പ്രിന്ററിന്റെ ചുറ്റിക പ്രഹരത്തിലും
ലേസര്‍ രശ്മികളുടെ സ്കാനിങ്ങിലും
വഴങ്ങി
ഈ രോഗശയ്യയില്‍ കിടക്കുമ്പോള്‍
ആരെങ്കിലുമൊന്നു പാരായണം
ചെയ്തെങ്കില്‍
ടെക്സ്റ്റ് മെസ്സജുകളുടെയും ക്രെഡിറ്റ്
കാര്‍ഡുകളുടെയും ലോകത്തുനിന്ന്
വേദന മറന്നു ഞാനങ്ങു പുറപ്പെട്ടേനെ.
യഗ്സ്ടീ നദിക്കരയില്‍
അവളുടെ നിര്‍മലസ്നേഹമനുഭവിച്ചു
വളര്‍ന്ന എന്‍ അമ്മയെ നിങ്ങള്‍ കണ്ടെത്തി
പിന്നീടൊരു പ്രയാണം ആയിരുന്നു
തൂവലിന്റെ തുമ്പില്‍ നിറയുന്ന മഷിയിലൂടെ
അക്ഷരങ്ങളെ പ്രസവിച്ചപ്പോള്‍
ജന്മത്തിന്റെ സുകൃതം ഞാനനുഭവിച്ചു
പിന്നീട് പേനയുടെ മുഖമമര്‍ന്നു
എത്ര രാപകലുകള്‍
എത്ര രൂപനാമങ്ങളില്‍
പരന്നതും നേര്‍ത്തതുമായി
മഴവില്‍ നിറങ്ങളായ്
അക്ഷരങ്ങളുടെ കാമുകന്മാരും അവരുടെ
കാമുകിമാരുമായി നടത്തിയ നീണ്ട സല്ലാപങ്ങള്‍
അക്ഷരപ്പിച്ച നടത്തുന്ന കിടാവിന്റെ
കടിച്ചുരിഞ്ഞ പെന്‍സിലിന്റെ കടാക്ഷവും
തെറ്റ് പൊറുത്തു കൊടുക്കുന്ന ശീലവും
ഉമിനീരില്‍ നനച്ചുള്ള ക്ഷോഭവും
എന്നിലെ മാതൃ ഹൃദയത്തെ നനച്ചു
കൊഞ്ഞയായ് അവളുടെ വായന കേള്‍ക്കാന്‍
എഴുത്തിനായ്
വെള്ളയും വരകളുമുള്ള രൂപങ്ങളില്‍
ഞാന്‍ പുനര്‍ജനിച്ചു
ഇന്നീ വാര്‍ധക്യത്തില്‍
പ്രിന്ററിന്റെ ചുറ്റിക പ്രഹരത്തിലും
ലേസര്‍ രശ്മികളുടെ സ്കാനിങ്ങിലും
വഴങ്ങി
ഈ രോഗശയ്യയില്‍ കിടക്കുമ്പോള്‍
ആരെങ്കിലുമൊന്നു പാരായണം
ചെയ്തെങ്കില്‍
ടെക്സ്റ്റ് മെസ്സജുകളുടെയും ക്രെഡിറ്റ്
കാര്‍ഡുകളുടെയും ലോകത്തുനിന്ന്
വേദന മറന്നു ഞാനങ്ങു പുറപ്പെട്ടേനെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ