I can't ever imagine more wonderful than sharing My life with You

വെള്ളിയാഴ്‌ച, ഫെബ്രുവരി 11

മഴു

 പ്രിയേ
         സര്‍വാതിശായിയായി നിന്‍ സൗന്ദര്യം
         എന്റെ കണ്മുനകളില്‍ നിറയുന്നു .
        കരിയില കസവുള്ള പച്ചപട്ടുടുത്തു
        ചിത്രവര്‍ണ്ണത്തുകിലുകള്‍ ഞൊറിഞ്ഞുടുത്തു
        ഉള്ളില്‍ കുമ്പിളോളം പുണ്യാഹം കരുതി
        അശ്രിതര്ക്കുഅനുഗ്രഹകടാക്ഷങ്ങള്‍ നല്‍കി
        കവികള്‍ക്കനുഭാവമായി, ചിത്രകാരന് ചായപുസ്തകമായി
          ചക്രവര്‍ത്തിക്ക് ആവേശമായി കാമുകര്‍ക്കനുരഗിയായി.
പക്ഷെ ,
        ബഹുവര്‍ണതുന്നലുകള്‍ കൊഴിഞ്ഞു
        മഴുവില്‍ കുരുങ്ങി പട്ടുനൂലിഴകള്‍ തകര്‍ന്നു
        ആത്മസംഖര്‍ഷങ്ങളില്‍ കുഴഞ്ഞു
        ചൂഷണം ചെയ്ത മാറിടങ്ങള്‍ ചുളിഞ്ഞു
എങ്കിലും നിനക്കായി ഞാന്‍
          കവിയായിരുന്നപ്പോള്‍ ഇതിഹാസം രചിച്ചു
         ചക്രവര്‍ത്തിയായിരുന്നപ്പോള്‍ സാമ്രാജ്യം ഭരിച്ചു
          ചിത്രകാരനയിരുന്നപ്പോള്‍ സൂര്യകാന്തിപൂക്കള്‍ വരച്ചു
         കാമുകാനയിരുന്നപ്പോള്‍ ടാജ്മാഹല്‍ നിര്‍മിച്ചു
ഈ വര്‍ത്തമാനത്തില്‍
       സ്നേഹം വിടര്‍ത്തുന്ന ചിലരോടോത്തു നീ
       കൊഞ്ഞിക്കുഴയുമ്പോള്‍
       ഞാന്‍ ക്യാന്‍വാസ് നഷ്ടപ്പെടുന്ന ചിത്രമായി
       അവരോടോപ്പമിരുന്നോട്ടെ .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ