പ്രാര്‍ത്ഥന
അവള്‍ ഓടിച്ചാടിത്തുള്ളിമറിഞ്ഞു
അടുക്കള മുതല്‍ പുറം വാതില്‍ വരെ.
അവള്‍ ഞെളിഞ്ഞുതിരിഞ്ഞുമൊരുങ്ങി
കുളിമുറി മുതല്‍ കണ്ണാടി വരെ.
ഈയടുത്തിടെ കണ്ടപ്പോള്‍
കണ്ണാടിക്കുള്ളിലൂടെ നടന്ന്
നടന്നവള്‍ പുറംവാതിലിനും
പുറത്തെത്തിയിരിക്കുന്നു.
പുറത്തെത്തിയിരിക്കുന്നു.
ഇപ്പോള്‍ എന്റെയരികില്‍
ചപ്പാത്തിക്കൊപ്പം നന്നായി
വേവാത്ത ചിക്കന്‍ ഫ്രൈയായി
ചമഞ്ഞിരിക്കുന്നത് നീയാകരുതതേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ