ബോയ്ഫ്രണ്ട്
ശാലിനീ,
നാം ആരാണ് ?
സുഹൃത്തുക്കള്‍.
എന്നു പറഞ്ഞാല്‍ ?
ഗേള്‍ഫ്രണ്ടും ബോയ് ഫ്രണ്ടും.
നമുക്ക് കാമുകീകാമുകന്‍മാരെപ്പോലെ
കൈപിടിച്ചു നടക്കാം.
നടന്നോളൂ,
പക്ഷേ, എന്നെ പ്രേമിക്കരുത്.
അതെനിക്കിഷ്ടമല്ല.
നിന്നെ ചുംബനങ്ങള്‍ കൊണ്ട്
ഞാന്‍ പുതച്ചോട്ടേ,
പുതച്ചോളൂ,
പക്ഷേ, എന്നെ പ്രേമിക്കരുത്.
അതെനിക്കിഷ്ടമല്ല.
നിന്നെ ആലിംഗനം ചെയ്ത്
ഞാന്‍ പടര്‍ ന്നോട്ടേ,
പടര്‍ ന്നോളൂ,
പക്ഷേ, എന്നെ പ്രേമിക്കരുത്.
അതെനിക്കിഷ്ടമല്ല.
നിന്നെ എന്റെ ശരീരം കൊണ്ട്
ഞാന്‍ വച്ചു മാറിക്കോട്ടേ,
മാറിക്കോളൂ,
പക്ഷേ, എന്നെ പ്രേമിക്കരുത്.
അതെനിക്കിഷ്ടമല്ല.
firozthadicadu(9446706338) uzcommunications.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ