I can't ever imagine more wonderful than sharing My life with You

ചൊവ്വാഴ്ച, മാർച്ച് 5

OrmakkuRupp


HmÀaIIpdn¸vv

ho«ntebv¡vv \o Xncn¨ncn¡p¶p.
A\´]pcnbnse a®v
\o Icªnc¶v t\SnbXmWv.
AXn\m ho«ntebv¡v Ibdpt¼mÄ
\o Im X«n¡pSªp ImWnÃ.

efnXambn ssIIfpbÀ¯n
AXneekambn
Xes¡«nÃm¯ Xtes¡«pw
Nnet¸mÄ sXm¸nbpw XShn
Hcp am{´nIs\ t]mse
Nncn¨v Nncn¨v
D¨¯n ISp¸n¨v
]Xnsb aqfn apc­v
\o \m«dnhpIÄ ]dbp¶p.

bqtdmemän\tacn¡³
]mc¼cyw t]mse
IhnXbn PohnXhpw
PohnX¯n IhnXbpw
XncpInbhÀ, \ns¶t¸mse
aebmf¯n NneÀ am{Xw.
Asænepw,
\½psS sdmamânIv , dnbenÌpIÄ
t]mepw
PohnX¯nÂ
\ntbm¢mkn¡pIfmbncp¶p.

]pkvXI§sf ]ncnbm³
\o aSn¨ncn¡Ww, Ahcpw \ns¶.
Nq«p I¯n¨ \nsâ \o­ Ah[nIÄ
R§Ä¡v thZ\IÄ ]Icp¶p.
hnclw hnjmZa\mY k¦ev]w.

hcpsa¶p IcpXn ]Sn¸pc
bnencn¡mw R§Ä.
I®p\oÀ hogv¯nbnhnSw
Xpfkn¯dIfm¡mw.
t»mKn\pw \maw sNmÃns¡mSp¡pw
\osb§s\
A¡mUan¡pw kam´c¡mÀ¡pw
ImkäpIhnIÄ¡pw sNÃambn.
s]bvXnd§nbadn apc­v
Ddªnd§p¶ \nsâ hm¡pIÄ
F{Xtae{Xta efnXw.

k©mco,
A½bpsS KÀ`mib¯nÂ
IhnX sNmÃnb
]Iensâ kqcym
Cchnsâ N{µm
Xncn¨v hmbn¡phm³ th­n
\nsâ ]qÀhen]nIÄ
R§Ä ]n´pScmw.



ർമക്കുറിപ്പ്

വീട്ടിലേയ്ക്ക് നീ തിരിച്ചിരിക്കുന്നു.
അനന്തപുരിയിലെ മണ്ണ്
നീ കരഞ്ഞിരന്ന് നേടിയതാണ്.
അതിനാൽ വീട്ടിലേയ്ക്ക് കയറുമ്പോൾ
നീ കാൽ തട്ടിക്കുടഞ്ഞു കാണില്ല.

ലളിതമായി കൈകളുയർത്തി
അതിലലസമായി
തലക്കെട്ടില്ലാത്ത തലേക്കെട്ടും
ചിലപ്പോൾ തൊപ്പിയും തടവി
ഒരു മാന്ത്രികനെ പോലെ
ചിരിച്ച് ചിരിച്ച്
ഉച്ചത്തിൽ കടുപ്പിച്ച്
പതിയെ മൂളി മുരണ്ട്
നീ നാട്ടറിവുകൾ പറയുന്നു.

യൂറോലാറ്റിനമേരിക്കൻ
പാരമ്പര്യം പോലെ
കവിതയിൽ ജീവിതവും
ജീവിതത്തിൽ കവിതയും
തിരുകിയവർ, നിന്നെപ്പോലെ
മലയാളത്തിൽ ചിലർ മാത്രം.
അല്ലെങ്കിലും,
നമ്മുടെ റൊമാന്റിക് , റിയലിസ്റ്റുകൾ
പോലും
ജീവിതത്തിൽ
നിയോക്ലാസിക്കുകളായിരുന്നു.

പുസ്തകങ്ങളെ പിരിയാൻ
നീ മടിച്ചിരിക്കണം, അവരും നിന്നെ.
ചൂട്ടു കത്തിച്ച നിന്റെ നീണ്ട അവധികൾ
ഞങ്ങൾക്ക് വേദനകൾ പകരുന്നു.
വിരഹം വിഷാദമനാഥ സങ്കല്പം.

വരുമെന്നു കരുതി പടിപ്പുര
യിലിരിക്കാം ഞങ്ങൾ.
കണ്ണുനീർ വീഴ്ത്തിയിവിടം
തുളസിത്തറകളാക്കാം.
ബ്ലോഗിനും നാമം ചൊല്ലിക്കൊടുക്കും
നീയെങ്ങനെ
അക്കാഡമിക്കും സമാന്തരക്കാർക്കും
കാസറ്റുകവികൾക്കും ചെല്ലമായി.
പെയ്തിറങ്ങിയമറി മുരണ്ട്
ഉറഞ്ഞിറങ്ങുന്ന നിന്റെ വാക്കുകൾ
എത്രമേലത്രമേൽ ലളിതം.

സഞ്ചാരീ,
അമ്മയുടെ ഗർഭാശയത്തിൽ
കവിത ചൊല്ലിയ
പകലിന്റെ സൂര്യാ
ഇരവിന്റെ ചന്ദ്രാ
തിരിച്ച് വായിക്കുവാൻ വേണ്ടി
നിന്റെ പൂർവലിപികൾ
ഞങ്ങൾ പിന്തുടരാം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ