മഴ പുരുഷനാണ്
രാത്രിയുടെ നെടുവീര്‍പ്പു കളിലും
പകലിൻറെ പരവേശങ്ങളിലും
അവൻ പെയ്തിറങ്ങാം.
തുള്ളി മുറിഞ്ഞും കുടം നിറച്ചും
ചാഞ്ഞും ചെരിഞ്ഞും
ചിലപ്പോൾ പരിചയഭാവമില്ലാതെയും
പെയ്തു തളർന്നു
വീണ്ടും പെയ്യാനാശിച്ച് ...
ഭൂമിയോ,
ആ മഴപ്പെയ്ത്തുകളിൽ
അവളുടെ
നദീമുഖങ്ങൾ നിറഞ്ഞൊഴുകി
കുന്നുകൾ ഇടിഞ്ഞിറങ്ങി.
മഴ നിഷേധങ്ങൾക്ക്
കൈയുയർത്താതെ
വിരഹത്തിൻറെ വേനലറുതിയില്‍
ഒരു മഴക്കാറ്റ് പോലും
കൊതിക്കാതെ ...
ഇപ്പോൾ,
ആര്‍ത്തവം നിലച്ചിട്ടും
അവൾ ഗർഭവതിയാവുകയും
അലസിപ്പോവുകയും ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ