I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, ഡിസംബർ 21

മജീഷ്യന്‍

                                                  മജീഷ്യന്‍

                                                        ഫിറോസ് തടിക്കാട്
Blog : uzcommunications.blogspot.com
E mail :firozthadicadu@yahoo.com
                                                                     Ph : 9446706338       


സീന്‍ -1
വലിയൊരു മൈതാനം.ഒരു സ്റ്റേജില്‍ മാജിക്  ഷോ നടക്കുന്നു. ആകാംക്ഷാഭരിതരായ പ്രക്ഷകര്‍ക്കു മുമ്പില്‍ മജീഷ്യനും സഹപ്രവര്‍ത്തകരും . വിലങ്ങുകളണിച്ച്  സഹപ്രവര്‍ത്തകര്‍ മജീഷ്യനെ ഒരു പെട്ടിയിലാക്കുമ്പോള്‍ മൈക്കിലൂടെ വിവരണം കേള്‍ക്കുന്നു.
      
സുപ്രസിദ്ധ മജീഷ്യന്‍ വിസ്മയങ്ങളുടെ തമ്പുരാന്‍ ശ്രീ വിസ്മയ രവിരാജ് ഈ പെട്ടിയില്‍‌ കിടന്നു കൊണ്ട്  അതും വിലങ്ങുകള്‍ക്കുള്ളില്‍ എന്തു വിസ്മയമാണ്  സൃഷ്ടിക്കുന്നതെന്നു നമുക്കു നോക്കാം.
പ്രേക്ഷകരുടെ കണ്ണുകള്‍ പെട്ടിയിലേക്കു നീളുന്നു.അല്പം ബഹളത്തിലായ പിന്‍നിര ആരോ ശകാരിച്ചതു പോലെ നിശ്ശബ്ദരായി.പെട്ടിയുടെ കൊളുത്തുകള്‍ പൂട്ടി മജീഷ്യന്റെ സഹപ്രവര്‍ത്തകര്‍ താക്കോല്‍ക്കുട്ടം മൈതാനമധ്യത്തിലേക്ക്  വലിച്ചെറിഞ്ഞു.

സീന്‍ -2
       പെട്ടിയില്‍ കിടക്കുന്ന മജീഷ്യനിലേക്ക്  ക്യാമറ ചെല്ലുന്നു. വളരെയേറെ വേദികളില്‍ കാട്ടിയതെങ്കിലും എന്തോ പരിഭവം അയാളെ പിടികൂടിയിട്ടുണ്ട്. ചങ്ങലക്കുടുക്കുകള്‍ പൊട്ടിച്ച് പെട്ടിയ്ക്ക്  താഴെയുള്ള ഇരുട്ടു മുറിയിലേക്കയാള്‍ എടുത്തു ചാടി.

സീന്‍ -3
       വിഭ്രമജനകമായ നിമിഷങ്ങള്‍ക്കു ശേഷം നമ്മുടെ പ്രിയ മജീഷ്യന്  എന്തു സംഭവിച്ചുവെന്ന്  നമ്മുക്ക്  നോക്കാം. മൈക്കിലൂടെ കേള്‍ക്കുന്നു.
              എല്ലാരും സ്റ്റേജിലൂടെ നോക്കിയിരിക്കെചിലര്‍ സ്റ്റേജിന്റെ വശങ്ങളിലും പിന്നിലും നോക്കുന്നു.

സീന്‍ -4
       ഇരുട്ടറയില്‍ നിന്നിറങ്ങി വേഗത്തില്‍ നടക്കുന്ന മജീഷ്യന്റെ വഴിയില്‍ ഒരു  തത്ത, ചിറകുകള്‍ ഒടിഞ്ഞു കിടക്കുന്നു.
മജീഷ്യന്‍ :   ( ആത്മഗതം ) ഈ തത്തയെ എനിക്കു പരിചയമുണ്ടല്ലോ.”

സീന്‍ -5
അതേ സ്റ്റേജില്‍ മജീഷ്യന്‍ കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ എടുത്തു കുടയുന്നു. ഷാളില്‍ നിന്നും രണ്ടു പറവകള്‍ ആകാശത്തേയ്ക്  പറന്നു പോയി.

സീന്‍ -4 ലേക്ക്
മജീഷ്യന്‍ : തത്തക്കുഞ്ഞേ , നിനക്കെന്തു പറ്റി. നിന്നെ ഞാന്‍ സ്വതന്ത്രനാക്കിവിട്ട്  അല്പസമയം മാത്രമേ ആയുള്ളൂ.

തത്ത : പ്രിയ മാന്ത്രികാ , ഞാനങ്ങനെ പറന്നു പറന്നു മരങ്ങള്‍ നഷ്ടപ്പെട്ട ആകാശത്തിന്റെ ഉയരങ്ങളിലേക്ക്  പറന്നുയര്‍ന്നപ്പോള്‍ ഒരു  ഗരുഡന്‍ എന്റെ ചിറകുകള്‍ കൊത്തിയൊടിച്ചു. മുമ്പേ പറന്ന ഇണയറിയാതെ ഞാന്‍ ഈ മണ്ണില്‍ വീണു പോയി. എന്നെ പറത്തിവിട്ടതുപോലെ ഒരിക്കല്‍ കൂടി ഈ ചിറകുകള്‍ നിവര്‍ത്തി എന്നെ ആകാശത്തെ കൂട്ടുകാരുടെ അടുത്തെത്തിക്കാമോ. ഞങ്ങള്‍ക്കു കൂടാന്‍ മരങ്ങള്‍ തരാമോ.
മജീഷ്യന്‍ : കുഞ്ഞേ , എനിക്കതിനു ശക്തിയില്ല. എന്റെ കൈയടക്കം കൊണ്ടും സാങ്കേതികത കൊണ്ടും ഒരു സമൂഹത്തെ അല്പനേരം വിസ്മയിപ്പിക്കാനേ എനിക്കു കഴിയൂ. മാജിക് ഒരു കണ്‍കെട്ടു വിദ്യയാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ എനിക്കാവില്ല. ഞാനൊരു മാജിക്കിന്റെ വഴിയിലാണ്., പൊയ്ക്കോട്ടെ.

       കൈയിലുണ്ടായിരുന്ന മാമ്പഴം തത്തയ്ക്കു നല്കി അയാള്‍ നടന്നകന്നു.
പെട്ടെന്ന് ഒരു ബാലന്‍ അദ്ദേഹത്തിന്റെ കാലുകളില്‍ കടന്നു പിടിച്ചു. ക്ഷീണിതനും ദുഃഖിതനുമായ ആ ബാലനെ മാന്ത്രികന്‍ പിടിച്ചെഴുന്നേല്പിച്ചു.

മജീഷ്യന്‍ : കുഞ്ഞേ , നിന്നെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.
ബാലന്‍  :  അങ്ങേയ്ക്ക്  ഈ വേദി കെട്ടുവാന്‍ വേണ്ടി തുണുകള്‍ കുഴിച്ചിടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന  ഒരു ബാലനാണ്  ഞാന്‍ . അങ്ങ്  അത്ഭുതങ്ങള്‍ കാട്ടുന്നത്  കണ്ടപ്പോള്‍ ഉരുള്‍ പൊട്ടലില്‍ ഒലിച്ചു പോയ എന്റെ അച്ഛനമ്മമാരെ തിരിച്ചു തരാന്‍ അങ്ങേയ്ക്ക്  കഴിയുമെന്ന്  എനിയ്ക്കു തോന്നി. വലിയ വിശപ്പുമുണ്ട്  എനിയ്ക്ക് . അങ്ങേയ്ക്ക്  ഞങ്ങളെ  രക്ഷിച്ചുകൂടെ.

              സംഭ്രമജനകമായ നിമിഷങ്ങള്‍ക്കു  ശേഷം നമ്മുടെ മാന്ത്രികന്‍ എന്താണ്  ,  എന്തത്ഭുതമാണ്  കാട്ടുന്നതെന്ന്  നമുക്ക്  നോക്കാം.

മജീഷ്യന്‍ : ഞാനല്പം തിരക്കിലാണല്ലോ കുഞ്ഞേ , കൈയടക്കവും സാങ്കേതികതയും കൊണ്ട്  സൃഷ്ടിക്കുന്ന വിസ്മയമാണ്  മാജിക്.  അതിന്  യാഥാര്‍ത്ഥ്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനാവില്ല. ഞാന്‍ നിസ്സഹായനാണ്.എന്നോട്  ക്ഷമിക്കൂ.

       കോട്ടിലുണ്ടായിരുന്ന ഒരു പൂവ്  അവനു നല്കി വളരെ വേഗം കാലുകള്‍ ചലിപ്പിച്ച്  അദൃശ്യതയിലേക്ക്  മജീഷ്യന്‍ നടന്നകന്നു.

സീന്‍ -6
       വേഗത്തില്‍ നടക്കുന്ന മജീഷ്യന്റെ കാതുകളിലേയ്ക്ക്  ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ ചെന്നെത്തുന്നു. വഴിയരികില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ഒരു പെണ്‍കുട്ടി കിടക്കുന്നു.

മജീഷ്യന്‍ : കുഞ്ഞേ നിനക്കെന്തുപറ്റി. നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.

ബാലിക : അരമണിക്കുര്‍ മുമ്പ്  അങ്ങ്  സ്റ്റേജിലേയ്ക്ക്   പ്രേക്ഷകരായ എന്നേയും മറ്റൊരാളേയും വിളിച്ച്  അലമാരയ്ക്കുള്ളിലാക്കി അപ്രത്യക്ഷരാക്കിയില്ലേ.

 മജീഷ്യന്‍ : മകളേ ,  വര്‍ണ്ണം പൊഴിക്കുന്ന ബള്‍ബുകള്‍ക്ക്  കീഴില്‍ വച്ച്  നിന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.അലമാരയില്‍ നിന്നും നിന്നെ ഞാന്‍ അപ്രത്യക്ഷമാക്കിയല്ലോ.

ബാലിക :  അലമാരയ്ക്കുള്ളില്‍ വച്ച്  കണ്ണുകള്‍ അടച്ചു നില്ക്കാന്‍ മാത്രമേ അങ്ങ്  എന്നോടു പറഞ്ഞിരുന്നുള്ളൂ. അവിടെ വച്ച്  ഞാന്‍ അയാളുടെ ബലാത്സംഗത്തിനിരയായി. എയിഡ്സ്  ബാധിച്ചു മരിച്ച അച്ഛനമ്മമാരുടെ മകളാണ് ഞാന്‍. ഞാന്‍ മൂലം അയാളിലും അയാളില്‍ നിന്ന്  ഈ സമൂഹം മുഴുവനും അതു പകരും. അങ്ങേയ്ക്ക്  എയിഡ്സ്  ബാധിതരല്ലാതാക്കി കാലത്തെ ഒരു മണിക്കൂര്‍ പിറകിലെത്തിക്കാന്‍ കഴിയില്ലേ.

       നമ്മുടെ മഹാമാന്ത്രികന്‍ വിസ്മയ രവിരാജിന്റെ മാജിക്  ഷോ ബുക്ക്  ചെയ്യാന്‍ നിങ്ങളുടെ അടുത്തുള്ള , ഇനി പറയുന്ന വിലാസവുമായി ബന്ധപ്പെടുക.

മജീഷ്യന്‍ : “കുഞ്ഞേ  ,  ഞാന്‍ ഒരു മാജിക്കിന്റെ തിരക്കിലാണല്ലോ. കാലത്തെ പിന്നിലേക്ക്  വലിച്ചെടുപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക്  വരാന്‍ എനിക്ക് കഴിയില്ല. അലമാരിയില്‍ നിന്നും അപ്രത്യക്ഷരാക്കിയതോടെ നിങ്ങളിലുണ്ടായിരുന്ന   എന്റെ അധികാരം നഷ്ടമായിരിക്കുന്നു.
ഞാന്‍  പഠിച്ച മാജിക്കിന്റെ പാഠങ്ങളില്‍ നിന്ന്  നിന്നെ എനിക്കു രക്ഷിക്കാനാവില്ല. എന്നോട്  ക്ഷമിക്കണം.

കോട്ടിലണ്ടായിരുന്ന ഒരു ലേസ്  അവള്‍ക്ക്  നല്കി മജീഷ്യന്‍  വേഗം നടന്നകന്നു. തത്തയും ബാലനും ബാലികയും മജീഷ്യന്റെ ഓര്‍മ്മകളിലേക്ക്  കടന്നു വരുന്നു. കൂടാതെ ഭൂമിയിലെ ദാരുണമായ പല സംഭവങ്ങളും. പട്ടിണിക്കോലമായ ആളുകള്‍ , വ്രണിതരായ രോഗികള്‍ , അപകടങ്ങളില്‍ തകര്‍ന്ന ജീവനുകള്‍ .

       മജീഷ്യന്റെ വേഗത കുറഞ്ഞു കുറഞ്ഞു വരുന്നു. പെട്ടെന്നു നിശ്ചലനായി തിരികേ നടന്ന്  പെട്ടിയുടെ താഴ്ഭാഗത്തു കൂടി പെട്ടിയില്‍ കയറി വിലങ്ങുകള്‍ ധരിച്ചു കിടക്കുന്നു.
ഇതാ ഈ പെട്ടി തുറക്കാന്‍ പോകുകയാണ്. വിസ്മയം പെട്ടിയിലോ പെട്ടിക്കു പുറത്തോ.
        പെട്ടി തുറക്കുമ്പോള്‍ വിലങ്ങുകള്‍ ധരിച്ച്  മജീഷ്യന്‍ കിടക്കുന്നു. സഹപ്രവര്‍ത്തകര്‍ അത്ഭുതസ്തബ്ദരായി. ക്ഷീണിതനായി പെട്ടിയില്‍ നിന്നും പുറത്തിറങ്ങിയ മജീഷ്യനെ പ്രക്ഷകര്‍ കൂകി വിളിക്കുന്നു.
       പൊളിക്കടാ സ്റ്റേജ് , എറിയെടാ അവനെഎന്നിങ്ങനെ ആളുകള്‍ ആക്രോശിക്കുന്നു.

മജീഷ്യന്‍ : ( തളര്‍ന്ന സ്വരത്തില്‍ ) പ്രിയ പ്രേക്ഷകരേ .കൈയടക്കവും സാങ്കേതികതയും കൊണ്ട്  നിങ്ങളെ കബളിപ്പിക്കാനേ എനിക്ക് കഴിയൂ. യാഥാര്‍ത്ഥ്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ എനിക്കാവില്ല.
       ആളുകള്‍ സ്റ്റേജിലേക്ക്  കയറുന്നു.മജീഷ്യന്റെ സഹപ്രവര്‍ത്തകര്‍ ഓടി രക്ഷപെടുന്നു.

സീന്‍ -7
കൈകാലുകള്‍ തകര്‍ന്ന്  എറി കൊണ്ടുകലങ്ങിയ കണ്ണുകളുമായി  കിടക്കുകയാണ്  മജീഷ്യന്‍. തകര്‍ന്ന വേദിക്കരികില്‍ ചെറിയ മുരള്‍ച  കേള്‍ക്കാം. അപ്പോള്‍ ഒരശ‍രീരി കേള്‍ക്കുന്നു.
               “കൈയടക്കവും സാങ്കേതികതയും കൊണ്ട്  നിങ്ങളെ കബളിപ്പിക്കാനേ എനിക്ക് കഴിയൂ. യാഥാര്‍ത്ഥ്യത്തില്‍ നിങ്ങളെ രക്ഷിക്കാന്‍ ,  എന്നെപ്പോലും രക്ഷിക്കാന്‍ എനിക്കാവില്ല.”
                                       
___ശുഭം___
      

ഞായറാഴ്‌ച, ഡിസംബർ 18

ഇര


ഇര
അയാള്‍
രൌദ്രവും കാമവും ഇടകലര്‍ത്തി
അവളെ നോക്കി.

അയാളിലെ അഗ്നിയും
തോക്കിന്‍ മുനയും കണ്ട്
അവള്‍ ഉടല്‍ വളച്ച്
മാറ് മറച്ച് ചുരുണ്ടുകൂടി കിടന്നു.

തോക്കു ചൂണ്ടിയുള്ള ആജ്ഞ കേട്ട്
അവള്‍ എഴുന്നേറ്റു.
അയാള്‍ ഇടതു കൈ കൊണ്ട്
ലിംഗം പുറത്തെടുത്തു
അവളുടെ വായിലേക്കെത്തിച്ചു.

അതിന്റെ ദുര്‍ഗന്ധവും
രൂപവും കൊണ്ട്
ഭയന്ന അവള്‍ വാ പൂട്ടി കരഞ്ഞു.

ഇരു കവിളിലും അയാളുടെ പ്രഹരം
മാറി മാറി വീണപ്പോള്‍
അവള്‍ വായ തുറന്നു.

ഇടതു കൈ കൊണ്ട് അയാള്‍
അവളുടെ മാറിലെ
വസ്ത്രം കീറിക്കളഞ്ഞു.

അവളുടെ വിരക്തിയില്‍
മുഷിഞ്ഞ അയാള്‍
അവളുടെ സ്തനങ്ങളില്‍
മാറി മാറി പ്രഹരിച്ചു.
തോക്കിന്‍ മുന അവളുടെ
ഗുഹ്യഭാഗത്ത് കടത്തി.

പെട്ടെന്ന്  സ്ഖലനം സംഭവിച്ചതില്‍
ക്രുദ്ധനായ അയാള്‍
തോക്കിന്‍ കാഞ്ചി വലിച്ചു.

കന്യാചര്‍മ്മം പിളര്‍ന്ന്
വെടിയുണ്ട അവളുടെ ശരീരം
കവര്‍ന്നു.

പിടയുന്ന അവളെ കാലു കൊണ്ട്
തട്ടി നീക്കി
അടുത്ത ഇരയിലേക്ക്
അയാള്‍ നടന്നു.

വെള്ളിയാഴ്‌ച, ഡിസംബർ 16

പ്രാര്‍ത്ഥന


           പ്രാര്‍ത്ഥന

അവള്‍  ഓടിച്ചാടിത്തുള്ളിമറിഞ്ഞു
അടുക്കള മുതല്‍ പുറം വാതില്‍ വരെ.
അവള്‍ ഞെളിഞ്ഞുതിരിഞ്ഞുമൊരുങ്ങി
കുളിമുറി മുതല്‍ കണ്ണാടി വരെ.

ഈയടുത്തിടെ കണ്ടപ്പോള്‍
കണ്ണാടിക്കുള്ളിലൂടെ നടന്ന്
നടന്നവള്‍  പുറംവാതിലിനും
പുറത്തെത്തിയിരിക്കുന്നു.

ഇപ്പോള്‍  എന്റെയരികില്‍
ചപ്പാത്തിക്കൊപ്പം നന്നായി
വേവാത്ത ചിക്കന്‍ ഫ്രൈയായി
ചമഞ്ഞിരിക്കുന്നത് നീയാകരുതതേ
യെന്നാണ് എന്റെ പ്രാര്‍ത്ഥന.



ബുധനാഴ്‌ച, ഏപ്രിൽ 27

കണ്ണുനീര്‍തുള്ളികള്‍

ജനിച്ചുതിര്‍ത്തത്  കണ്ണുനീര്‍തുള്ളികള്‍ 
കരഞ്ഞുതീര്‍ത്തത്  കണ്ണുനീര്‍തുള്ളികള്‍ 
ചിരിച്ചുടച്ചത്  കണ്ണുനീര്‍തുള്ളികള്‍ 
മരിച്ചതിനു ശേഷം എന്റെ ഓര്‍മയില്‍ 
ഒരു വേള പോലും ഞാന്‍ കരഞ്ഞില്ല .

ഞായറാഴ്‌ച, മാർച്ച് 13

യുഗം

നിറയുന്ന കണ്ണുനീരായി 
നീയെന്‍ കണ്ണില്‍ നിറയുമ്പോള്‍ 
ഈ സൂര്യാതപത്തില്‍ വീണുരുകാതെ 
നിന്റെ കൈകള്‍ നീട്ടി എനിക്ക് നീ തണലേകുക

മിന്നലൊളിയില് എന്‍ കണ്പീലികള്‍
വിറച്ചിടുമ്പോള്‍ 
ഈ പെരുമഴയില്‍ ഞാനൊലിച്ചു പോകാതെ 
നിന്‍ കണ്പോളകള്‍ കൊണ്ടെന്നെ വിളിക്കുക 

നീ തോല്‍ക്കാനും ഞാന്‍ 
തോല്‍ക്കതിരിക്കാനും ശ്രമിക്കുമ്പോള്‍ 
ബന്ധങ്ങളശേഷമറുത്തു ഞാന്‍ 
ഒരനാഥനകാന്‍ നീ പ്രാര്‍ത്ഥിക്കുക 

അല്ലെങ്കില്‍ 
   എന്‍ മിഴിനീര്‍ വീണു 
   ഈ ഭൂമി പിളര്ന്നതില്‍ 
   ആയിരം സൌരയൂഥങ്ങളതില്‍
   ആയിരം ഭൌമമണ്ടലങ്ങളതില്‍ 
    ആയിരം ഞങ്ങള്‍ ജനിക്കും 

സൂഇസൈട്

ഇന്നെര്‍ ബാത്‌റൂമില്‍  കുളിച്ചു 
വാഷിംഗ്‌ മെഷിനില്‍  തുണിയലക്കി 
വാഷ്‌ ബൈസനില്‍  കൈ  കഴുകി 
ഫ്രിഡ്ജില്‍ നിന്നല്പം  ഭക്ഷിച്ചു 
ഇന്‍റര്‍നെറ്റില്‍ ലോകവിശേഷം പങ്കിട്ടു 
ഞാനിരുന്നപ്പോള്‍ 
കരണ്ടുപോയതിനാല്‍ 
വീട്ടിലെത്തിയ അതിഥികളെ
സത്കരിക്കാനാകാതെ 
സൂഇസൈട്  ചെയ്തു

നാനോ കാര്‍

നാനോ കാര്‍ 
ഇടുങ്ങി ചുരുങ്ങി 
വലിപ്പം വളരെ കുറഞ്ഞു 
വില കുറഞ്ഞു ......
നമ്മുടെ മനസ്സും
ഈ നാനോ കാര്‍ പോലെ 

പരസ്പരം

കണ്ണ് കൊണ്ട്  കണ്ണിനെ  കണ്ടു
കാതു കൊണ്ട് കാതിനെ കേട്ടു 
ചുണ്ട് കൊണ്ട് ചുണ്ടിനോട് മൊഴിഞ്ഞു 
മൂക്ക് കൊണ്ട് മൂക്കിനെ മണത്തു 
ത്വക്ക് കൊണ്ട് ത്വക്കിനെ സ്പര്‍ശിച്ചു 
നാവ് കൊണ്ട് നാവിനെ രുചിച്ചു 
ഒടുവില്‍ 
ഞാന്‍ നിന്നെ അറിഞ്ഞപ്പോള്‍ 
നമ്മള്‍ പരസ്പരം അറിയാത്തത് പോലെ 

തെറ്റ്

പറഞ്ഞതൊക്കെയും തെറ്റ്
പറയാതിരുന്നതും തെറ്റ് 
തെറ്റിനെ ശരിയാക്കാന്‍ ശ്രമിച്ചപ്പോള്‍ 
പറഞ്ഞത് പിന്നെയും തെറ്റ് 
ഒടുവില്‍ പറഞ്ഞതിനും 
പറയഞ്ഞതിനുമിടയില്‍ ഞാന്‍ 
കിടന്നപ്പോള്‍ 
നിങ്ങള്‍ ഗണിച്ചതും  തെറ്റ്  

വെള്ളിയാഴ്‌ച, ഫെബ്രുവരി 11

ദന്തഡോക്ടര്‍

രാവിലെ പല്ലുവേദനയ്ക്ക്
ശമനമുണ്ടാകുവാന്‍
ദന്തശുപത്രിയില്‍ പോയപ്പോള്‍
കുത്തിവച്ച കോഴികള്‍ കണക്കെ
ചുറ്റും രോഗികള്‍
മരവിച്ച മോണയും
അറിയാതൊഴുകുന്ന ഉമിനീരും
തുടച്ചു....
ഞാനുള്ളിലേക്ക് നോക്കിയപ്പോള്‍
ഡോക്ടര്‍ പി എസ്സ് സി ക്ക് പഠിക്കുന്നു .

മഴു

 പ്രിയേ
         സര്‍വാതിശായിയായി നിന്‍ സൗന്ദര്യം
         എന്റെ കണ്മുനകളില്‍ നിറയുന്നു .
        കരിയില കസവുള്ള പച്ചപട്ടുടുത്തു
        ചിത്രവര്‍ണ്ണത്തുകിലുകള്‍ ഞൊറിഞ്ഞുടുത്തു
        ഉള്ളില്‍ കുമ്പിളോളം പുണ്യാഹം കരുതി
        അശ്രിതര്ക്കുഅനുഗ്രഹകടാക്ഷങ്ങള്‍ നല്‍കി
        കവികള്‍ക്കനുഭാവമായി, ചിത്രകാരന് ചായപുസ്തകമായി
          ചക്രവര്‍ത്തിക്ക് ആവേശമായി കാമുകര്‍ക്കനുരഗിയായി.
പക്ഷെ ,
        ബഹുവര്‍ണതുന്നലുകള്‍ കൊഴിഞ്ഞു
        മഴുവില്‍ കുരുങ്ങി പട്ടുനൂലിഴകള്‍ തകര്‍ന്നു
        ആത്മസംഖര്‍ഷങ്ങളില്‍ കുഴഞ്ഞു
        ചൂഷണം ചെയ്ത മാറിടങ്ങള്‍ ചുളിഞ്ഞു
എങ്കിലും നിനക്കായി ഞാന്‍
          കവിയായിരുന്നപ്പോള്‍ ഇതിഹാസം രചിച്ചു
         ചക്രവര്‍ത്തിയായിരുന്നപ്പോള്‍ സാമ്രാജ്യം ഭരിച്ചു
          ചിത്രകാരനയിരുന്നപ്പോള്‍ സൂര്യകാന്തിപൂക്കള്‍ വരച്ചു
         കാമുകാനയിരുന്നപ്പോള്‍ ടാജ്മാഹല്‍ നിര്‍മിച്ചു
ഈ വര്‍ത്തമാനത്തില്‍
       സ്നേഹം വിടര്‍ത്തുന്ന ചിലരോടോത്തു നീ
       കൊഞ്ഞിക്കുഴയുമ്പോള്‍
       ഞാന്‍ ക്യാന്‍വാസ് നഷ്ടപ്പെടുന്ന ചിത്രമായി
       അവരോടോപ്പമിരുന്നോട്ടെ .




ഞായറാഴ്‌ച, ഫെബ്രുവരി 6

രോഗശയ്യ

സംസ്കാരങ്ങള്‍ക്കു മുമ്പ്
യഗ്സ്ടീ നദിക്കരയില്‍
അവളുടെ നിര്‍മലസ്നേഹമനുഭവിച്ചു
വളര്‍ന്ന എന്‍ അമ്മയെ നിങ്ങള്‍ കണ്ടെത്തി

പിന്നീടൊരു പ്രയാണം ആയിരുന്നു
തൂവലിന്റെ തുമ്പില്‍ നിറയുന്ന മഷിയിലൂടെ
അക്ഷരങ്ങളെ പ്രസവിച്ചപ്പോള്‍
ജന്മത്തിന്റെ സുകൃതം ഞാനനുഭവിച്ചു

പിന്നീട് പേനയുടെ മുഖമമര്‍ന്നു
എത്ര രാപകലുകള്‍
എത്ര രൂപനാമങ്ങളില്‍
പരന്നതും നേര്‍ത്തതുമായി
മഴവില്‍ നിറങ്ങളായ്‌
അക്ഷരങ്ങളുടെ കാമുകന്മാരും അവരുടെ
കാമുകിമാരുമായി നടത്തിയ നീണ്ട സല്ലാപങ്ങള്‍

അക്ഷരപ്പിച്ച നടത്തുന്ന കിടാവിന്റെ
കടിച്ചുരിഞ്ഞ പെന്‍സിലിന്റെ കടാക്ഷവും
തെറ്റ് പൊറുത്തു കൊടുക്കുന്ന ശീലവും 
ഉമിനീരില്‍ നനച്ചുള്ള ക്ഷോഭവും
എന്നിലെ മാതൃ ഹൃദയത്തെ നനച്ചു
കൊഞ്ഞയായ് അവളുടെ വായന കേള്‍ക്കാന്‍
എഴുത്തിനായ്
വെള്ളയും വരകളുമുള്ള രൂപങ്ങളില്‍
ഞാന്‍ പുനര്‍ജനിച്ചു

ഇന്നീ വാര്‍ധക്യത്തില്‍
പ്രിന്ററിന്റെ ചുറ്റിക പ്രഹരത്തിലും
ലേസര്‍ രശ്മികളുടെ സ്കാനിങ്ങിലും
വഴങ്ങി
ഈ രോഗശയ്യയില്‍ കിടക്കുമ്പോള്‍

ആരെങ്കിലുമൊന്നു പാരായണം
ചെയ്തെങ്കില്‍
ടെക്സ്റ്റ്‌ മെസ്സജുകളുടെയും ക്രെഡിറ്റ്‌
കാര്‍ഡുകളുടെയും ലോകത്തുനിന്ന്
വേദന മറന്നു ഞാനങ്ങു പുറപ്പെട്ടേനെ.